LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് വനിതാ ജഡ്​ജിയെ വേണമെന്ന ആവശ്യം തള്ളി

പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയു​ടെ ആവശ്യം കോടതി നേരത്തേ ​ഭാഗികമായി അനുവദിച്ചിരുന്നു

നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് വനിതാ ജഡ്​ജിയെ വേണമെന്ന ആവശ്യം തള്ളി

എറണാകുളം ജില്ലയിൽ സെഷൻസ്​ കോടതിയിലോ അഡീഷനൽ സെഷൻസ്​ കോടതിയിലോ വനിതാ ജഡ്​ജിമാർ ഇല്ലാത്ത സാഹചര്യത്തിൽ എറണാകുളം സെഷൻസ് കോടതി തന്നെ കേസ്​ വിചാരണ നടത്താനുള്ള ഹൈകോടതി നിർദേശത്തെത്തുടർന്നാണ്​ വനിതാ ജഡ്ജി വേണമെന്ന ആവശ്യം തള്ളിയത്. പ്രത്യേക കോടതി അനുവദിക്കാനും കഴിയില്ലെന്നും കോടതി വ്യക്​തമാക്കി. പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയു​ടെ ആവശ്യം കോടതി നേരത്തേ ​ഭാഗികമായി അനുവദിച്ചിരുന്നു. വാർത്തകൾ റി​പ്പോർട്ട്​ ചെയ്യുന്നതിൽനിന്ന്​ മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിൽ, നിയമ പരമായി പീഡന കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നതിന്​ വിലക്കുള്ളതിനാൽ പ്രത്യേക ഉത്തരവ്​ ഇതിന്​ ആവശ്യമില്ലെന്നാണ്​ കോടതി അഭിപ്രായപ്പെട്ടത്​. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജഡ്​ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്​. ദൃശ്യങ്ങൾ ​പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജിയുടെയുടെയും പബ്ലിക്​ പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തിൽ ജഡ്​ജിയുടെ ചേംബറിൽ പ്രതിയയ പൾസർ സുനിയുടെ അഭിഭാഷകന്​ കാണാനാണ്​ അനുമതി നൽകിയിരിക്കുന്നത്.