LiveTV

Live

Kerala

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് നാളെ സര്‍വീസ് തുടങ്ങും

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് നാളെ സര്‍വീസ് തുടങ്ങും
Summary
അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബസ് പദ്ധതി നടപ്പാക്കുന്നത്

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബസ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്.

ചൈനീസ് വാഹന നിര്‍മാതാവായ ബിവൈഡിയുടെ സാങ്കേതിക വിദ്യയില്‍ ഗോള്‍ഡ്സ്റ്റോണ്‍ നിര്‍മിച്ച ബസാണ് നാളെ മുതല്‍ സര്‍വീസ് നടത്തുക. നാല് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടും. 35 പുഷ്ബാക്ക് സീറ്റുകളാണ് ബസില്‍ ഉള്ളത്. സിസിടിവി കാമറയും ജിപിഎസ് സംവിധാനവുമുണ്ട്. പുകയില്ല കാതടപ്പിക്കുന്ന ശബ്ദമില്ല. അന്തരീക്ഷ മലിനീകരണത്തിനും പരിഹാരം.

രണ്ടേകാല്‍ കോടി രൂപയാണ് ബസിന്റെ വില. സര്‍വീസ് വിജയകരമാണെങ്കില്‍ മുന്നൂറോളം ബസുകള്‍ വാടകക്ക് എടുക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. ബസിന്റെ പരീക്ഷണ ഓട്ടം നാളെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും എറണാകുളത്തും സര്‍വീസ് നടത്തും.