LiveTV

Live

Kerala

തീറ്റപ്പുല്‍ കൃഷിയില്‍ നൂറുമേനി

തീറ്റപ്പുല്‍ കൃഷിയില്‍ നൂറുമേനി
Summary
പശു വളര്‍ത്തലില്‍ വലിയ താല്‍പര്യമുള്ളതുകൊണ്ട് അതിനെക്കുറിച്ച് പഠിക്കാന്‍ ടിവി പുരത്തുള്ള ബിജുവിന്റെ ഫാമില്‍ പോയതാണ് റെജി പുരോഗതിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പശു വളര്‍ത്തല്‍ തുടങ്ങുന്നതിന് മുന്‍പ് പശുവിന് വേണ്ട പുല്ല് കൃഷി ചെയ്യാനാണ് ബിജു ഉപദേശിച്ചത്.

സ്വകാര്യ സ്ഥാപനത്തിലെ മികച്ച ജോലിയില്‍ നിന്ന് അവധിയെടുത്ത് തീറ്റപ്പുല്ല് കൃഷി ചെയ്ത് രണ്ടു വര്‍ഷം കൊണ്ട് നൂറുമേനി വിജയം കൊയ്തയാളാണ് ആലപ്പുഴ തിരുവിഴ സ്വദേശി റെജി പുരോഗതി. തിരുവിഴയിലും സമീപ പ്രദേശങ്ങളിലുമുള്ള ക്ഷീര കര്‍!ഷകര്‍ക്ക് പുല്ല് വില്‍ക്കുന്നിന് പുറമെ സര്‍ക്കാരിന്റെ തീറ്റപ്പുല്‍ക്കൃഷി വികസന പദ്ധതിയ്ക്ക് ആവശ്യമായ പുല്‍ത്തണ്ടുകള്‍ വിതരണം ചെയ്യുന്നതും ഇന്ന് റെജി പുരോഗതിയാണ്. ഇപ്പോള്‍ മൂന്നേക്കറിലുള്ള കൃഷി പത്തേക്കറിലധികം സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റെജി.

പശു വളര്‍ത്തലില്‍ വലിയ താല്‍പര്യമുള്ളതുകൊണ്ട് അതിനെക്കുറിച്ച് പഠിക്കാന്‍ ടിവി പുരത്തുള്ള ബിജുവിന്റെ ഫാമില്‍ പോയതാണ് റെജി പുരോഗതിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പശു വളര്‍ത്തല്‍ തുടങ്ങുന്നതിന് മുന്‍പ് പശുവിന് വേണ്ട പുല്ല് കൃഷി ചെയ്യാനാണ് ബിജു ഉപദേശിച്ചത്. അങ്ങനെ രണ്ടു വര്‍ഷം മുന്‍പ് ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ജോലിയില്‍ നിന്ന് ലീവെടുത്ത് കൃഷി ആരംഭിച്ചതിനു ശേഷമുള്ള കഥ റെജി തന്നെ പറയും.

സ്വകാര്യ സ്ഥാപനത്തില്‍ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യവെ ലീവെടുത്ത റെജിയ്ക്ക് ഇപ്പോള്‍ പിആര്‍ഒ ആയി സ്ഥാനക്കയറ്റം ലഭിച്ചുവെന്നും തിരികെ ജോയിന്‍ ചെയ്യണമെന്നുമുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടു പോകണമെന്നാണ് ആഗ്രഹം. സര്‍ക്കാര്‍ പരിപാടിക്ക് ആവശ്യമായ തണ്ടുകള്‍ നല്‍കണമെങ്കില്‍ കൃഷി വ്യാപിപ്പിക്കണമെന്നും അതിനായി പത്തേക്കര്‍ സ്ഥലം പാട്ടത്തിനനുവദിക്കണമെന്നുമാവശ്യപ്പെട്ടുള്ള അപേക്ഷയും റെജി നല്‍കിയിട്ടുണ്ട്.