LiveTV

Live

Kerala

പ്രമാദമായ കേസുകളില്‍ സമ്മര്‍ദവും ഭീഷണിയും നേരിടുന്നെന്ന് കസ്റ്റംസ് കമ്മീഷണര്‍

പ്രമാദമായ കേസുകളില്‍ സമ്മര്‍ദവും ഭീഷണിയും നേരിടുന്നെന്ന് കസ്റ്റംസ് കമ്മീഷണര്‍
Summary
എത് തരം ഭീഷണിയാണ് നേരിടുന്നതെന്ന് വ്യക്തമാക്കാന്‍ കസ്റ്റംസ് കമ്മീഷണര്‍ തയ്യാറായില്ല.

പ്രമാദമായ കേസുകള്‍ അന്വേഷിക്കുന്നതിനാല്‍ സമ്മര്‍ദവും ഭീഷണിയും നേരിടുന്നതായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. പലവിധ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ അത് അന്വേഷണത്തെ ബാധിക്കില്ലെന്നും അദേഹം പറഞ്ഞു. നേരെത്തെ ചിലര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി സുമിത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

പ്രധാനപ്പെട്ട കേസന്വേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതിന്റെ പേരില്‍ ഭീഷണി നേരിടുന്നുവെന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേസന്വേഷണത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല. ഭീഷണികളെ ഭയക്കുന്നില്ല. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ എത് തരം ഭീഷണിയാണ് നേരിടുന്നതെന്ന് വ്യക്തമാക്കാന്‍ കസ്റ്റംസ് കമ്മീഷണര്‍ തയ്യാറായില്ല.

ഏജന്‍സികള്‍ ഇത്തരം ഭീഷണികള്‍ നിരീക്ഷിക്കുന്നുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.