കൊച്ചി മെട്രോക്ക് ഒരു വയസ്
കൊച്ചി മെട്രോ സര്‍വീസ് യാഥാര്‍ഥ്യമായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രതിദിന ചെലവിന്റെ ഒപ്പം വരുമാനമെത്തിക്കാനായില്ലെങ്കിലും കിതക്കാതെ ഓടാന്‍ കൊച്ചി മെട്രോക്കായി. ടിക്കറ്റ് വരുമാനത്തിനൊപ്പം ടിക്കറ്റ് ഇതര വരുമാനമാണ് കൊച്ചി മെട്രോയെ താങ്ങി നിര്‍ത്തുന്നത്.
സാധാരണക്കാരെ ആകര്‍ഷിക്കാനായില്ല എന്നതാണ് മെട്രോ നേരിടുന്ന വെല്ലുവിളി. ഇതുമൂലം തുടക്കത്തില്‍ പ്രതിമാസം ആറ് കോടി രൂപ നഷ്ടം നേരിട്ടു. തുടരത്തുടരെയുളള ഗതാഗതക്കരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ കൊച്ചി മെട്രോയെത്തേടിയെത്തിയതോടെ ടിക്കറ്റ് വരുമാനം മെച്ചപ്പെട്ടു. ഇപ്പോള്‍ 40,000ത്തില്‍ അധികം യാത്രക്കാര്‍ പ്രതിദിനം മെട്രോയില്‍ യാത്ര ചെയ്യുന്നു.
ടിക്കറ്റ് വരുമാനത്തേക്കാള്‍ ടിക്കറ്റ് ഇതര വരുമാനമാണ് മെട്രോയ്ക്ക് ഗുണം ചെയ്തത്. എങ്കിലും പ്രതിമാസം മൂന്ന് കോടി നഷ്ടത്തിലാണ് മെട്രോ ഓടുന്നത്. ടിക്കറ്റ് നിരക്കില്‍ കാര്യമായ മാറ്റമൊന്നും ഇതുവരെ വരുത്തിയിട്ടില്ല. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകും. രണ്ടാംഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയെങ്കിലേ നിര്‍മാണം ആരംഭിക്കാനാകൂ.