LiveTV

Live

Kerala

അര്‍ജന്റീനക്ക് വിജയാശംസ നേര്‍ന്ന് തോമസ് ഐസകും മണിയാശാനും

അര്‍ജന്റീനക്ക് വിജയാശംസ നേര്‍ന്ന് തോമസ് ഐസകും മണിയാശാനും
Summary
അര്‍ജന്റീന തന്നെ കപ്പടിക്കണമെന്നാണ് മണിയാശാന്റെ ആഗ്രഹം. ഫുട്ബോളിനപ്പുറം അര്‍ജന്റീനയുടെ രാഷ്ട്രീയമാണ് ഇഷ്ടപ്പെടുന്നതെന്ന് തോമസ് ഐസക്

ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയാണ് മന്ത്രിമാരായ എം എം മണിയുടെയും തോമസ് ഐസകിന്റെയും പ്രിയപ്പെട്ട ടീം. അര്‍ജന്റീന തന്നെ കപ്പടിക്കണമെന്നാണ് മണിയാശാന്റെ ആഗ്രഹം.

അര്‍ജന്റീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ മന്ത്രി തോമസ് ഐസകും വിജയാശംസ നേര്‍ന്നു. ഫുട്ബോളിനപ്പുറം അര്‍ജന്റീനയുടെ രാഷ്ട്രീയമാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.