LiveTV

Live

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളി കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളി കൊല്ലപ്പെട്ടു
Summary
പൂപ്പാറ മൂലക്കല്‍ സ്വദേശി വേലുവാണ് കൊല്ലപ്പെട്ടത്. ഇന്നുരാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.

ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായ വേലുവാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. മുറിവാലന്‍ കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാന്‍ ആക്രമണം നടത്തുകയായിരുന്നു.

ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് വേലുവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്. അതേസമയം വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഇടുക്കി ജില്ലയില്‍ ജൂണ്‍ 30ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തും.

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. വാല്‍പ്പാറ സ്വദേശി കൗസല്യവതി ആണ് മരിച്ചത്.