LiveTV

Live

Kerala

പ്ലാസ്റ്റികില്‍ മനോഹര ദൃശ്യങ്ങളൊരുക്കി ഭാസ്കരന്‍

പ്ലാസ്റ്റികില്‍ മനോഹര ദൃശ്യങ്ങളൊരുക്കി ഭാസ്കരന്‍
Summary
പ്ലാസ്റ്റിക്കില്‍ തീര്‍ത്ത സ്വദേശികളും വിദേശികളുമായ നിരവധി പക്ഷികളുള്‍പ്പടെയുള്ള കാഴ്ച വസ്തുക്കളുണ്ട് ഭാസ്കരന്റെ വീട്ടില്‍

അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളില്‍ നിന്ന് കാഴ്ചയുടെ മനോഹര ദൃശ്യങ്ങളൊരുക്കിയിരിക്കുകയാണ് തൃശൂര്‍ മണ്ണമ്പേട്ട സ്വദേശി ഭാസ്കരന്‍. പ്ലാസ്റ്റിക്കില്‍ തീര്‍ത്ത സ്വദേശികളും വിദേശികളുമായ നിരവധി പക്ഷികളുള്‍പ്പടെയുള്ള കാഴ്ച വസ്തുക്കളുണ്ട് ഭാസ്കരന്റെ വീട്ടില്‍. പ്ലാസ്റ്റിക് പുനരുപയോഗ ബോധവല്‍ക്കരണം കൂടിയാണ് ഇദ്ദേഹത്തിന് ഈ പ്രവര്‍ത്തനം.

വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു ഭാസ്കരന്‍. അസുഖം മൂലം ജോലി തുടരാനാവാതെ വന്നു രണ്ട് വര്‍ഷം മുന്‍പ്. വീട്ടിലിരുന്നു സ്വന്തമായി എന്ത് ചെയ്യാമെന്ന ചിന്തയായിരുന്നു പിന്നെ. അങ്ങനെ തുടങ്ങിയതാണ് പ്ലാസ്റ്റിക്കില്‍ നിന്നുള്ള അലങ്കാര രൂപങ്ങളുടെ നിര്‍മാണം. പ്ലാസ്റ്റിക്ക് ഉപയോഗശേഷം വലിച്ചെറിയാതെ ഇത്തരം കാര്യങ്ങല്‍ക്കായി ഉപയോഗപ്പെടുത്തിയാല്‍ മലിനീകരണം കുറക്കാമെന്ന് ഭാസ്കരന്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമായി ഈ കാര്യം കൂടി ഉള്‍പ്പെടുത്തണം. പ്ലാസ്റ്റിക്ക് മാലിന്യമല്ലെന്നും ഒന്നു മനസ് വച്ചാല്‍ നല്ലൊരു വരുമാന മാര്‍ഗമാണെന്നും പ്രവര്‍ത്തിച്ചു
കാണിക്കുകയാണ് ഭാസ്കരന്‍.