LiveTV

Live

Kerala

ഹൂതി വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശിയെ അവസാനമായി കാണാനാകുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍

ഹൂതി വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശിയെ അവസാനമായി കാണാനാകുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍
Summary
മതപരമായ മരണാനന്തര ചടങ്ങുകളെങ്കിലും നടത്താന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

യമനില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ ചാവക്കാട് സ്വദേശി കമറുദ്ദീനെ അവസാനമായി ഒരു നോക്ക് കാണാനാവുമോയെന്നറിയാതെ ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും. യുഎഇയിലുള്ള ചില സൃഹുത്തുക്കള്‍ വഴി കമറുദ്ദീന്‍ മരിച്ച വിവരം നാട്ടിലറിഞ്ഞെങ്കിലും യുഎഇ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല

കഴിഞ്ഞ മുപ്പത് വര്‍ഷമായി യുഎഇ പ്രതിരോധ വകുപ്പിലെ ജീവനക്കാരനാണ് കമറുദ്ദീന്‍. ബന്ധുക്കള്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍. നാട്ടിലുള്ളപ്പോള്‍ നാട്ടിലെ എല്ലാ നല്ല കാര്യങ്ങളുടെയും ഒപ്പം നടന്നയാള്‍. വിദേശത്താണെങ്കില്‍ പോലും നാട്ടിലെ വിശേഷങ്ങളില്‍ അവിടെ നിന്നും പങ്ക് ചേര്‍ന്നയാളും, അത് കൊണ്ട് തന്നെ മരണ വാര്‍ത്ത കേട്ട് തരിച്ചിരിക്കുകയാണ് തിരുവത്ര ഗ്രാമം.

മതപരമായ മരണാനന്തര ചടങ്ങുകളെങ്കിലും നടത്താന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ കമറുദ്ദീനും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്.