LiveTV

Live

Kerala

കരിഞ്ചോലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുമെന്ന് ജമാഅത്തെ ഇസ്‌ലാമി

കരിഞ്ചോലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുമെന്ന് ജമാഅത്തെ ഇസ്‌ലാമി
Summary
കട്ടിപ്പാറ കരിഞ്ചോലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്.

കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകുമെന്ന് ജമാഅത്തെ ഇസ്‍ലാമി. ഉരുൾപൊട്ടലുണ്ടായ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കാനെത്തിയ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങളിൽ വീടും സ്ഥലവും നഷ്ടമായവരുടെ പുനരധിവാസം എവിടെയുമെത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്ഥലമില്ല എന്ന പേരിൽ വീട് ഇവർക്ക് അന്യമാകും. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കരിഞ്ചോലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകാന്‍ ജമാഅത്തെ ഇസ്‍ലാമി തീരുമാനിച്ചത്. ഇവർക്ക് വീട് വെച്ച് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

കരിഞ്ചോലയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരെയും നേതാക്കൾ സന്ദർശിച്ചു. അസിസ്റ്റൻറ് അമീർമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി എം കെ മുഹമ്മദ് അലി, വി പി ബഷീർ, ആർ കെ മജീദ് തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.