LiveTV

Live

Kerala

വയനാട് ജില്ലയിലേക്കുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ജില്ലയിലേക്കുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
Summary
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

കനത്ത മഴയെത്തുടര്‍ന്ന് ഒറ്റപ്പെട്ട വയനാട് ജില്ലയിലേക്കുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഇന്ന് രാവിലെയോടെ മഴ മാറിയിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നു. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോവുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ മെത്തം 16 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ജില്ലയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ വലിയ കൃഷി നഷ്ടമുണ്ടായി. കൃഷിയിടങ്ങള്‍ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ലക്ഷകണക്കിന് രൂപയുടെ കൃഷി നാശമുണ്ടായതായാണ് കണക്കാക്കുന്നത്.