LiveTV

Live

Kerala

തൊടുപുഴയില്‍ നിന്നും ഒളിച്ചോടിയ കമിതാക്കള്‍ക്ക് വധഭീഷണി

തൊടുപുഴയില്‍ നിന്നും ഒളിച്ചോടിയ കമിതാക്കള്‍ക്ക് വധഭീഷണി
Summary
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

ഇടുക്കി തൊടുപുഴ സ്വദേശികളായ കമിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തൊടുപുഴ, കോടിക്കുളം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയെത്തുടര്‍ന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ സ്റ്റേഷനില്‍ ഹാജരായ യുവാവിനെയും പെണ്‍കുട്ടിയെയും കരി മണ്ണൂരിലേക്ക് കൊണ്ടുവന്നു. രണ്ട് പേരെയും അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. യുവാവിനെ കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ അമ്മ ആരോപിച്ചു.