LiveTV

Live

Kerala

എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിക്കാരനെതിരെയും കേസ്

എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിക്കാരനെതിരെയും കേസ്
Summary
മ്യൂസിയം പൊലീസാണ് പരാതിക്കാരനായ പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്

തിരുവനന്തപുരത്ത് എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിക്കാരനെതിരെയും കേസെടുത്തു. മ്യൂസിയം പൊലീസാണ് പരാതിക്കാരനായ പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. എഡിജിപിയുടെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതിനിടെ എഡിജിപി സുധേഷ്‌കുമാറിനൊപ്പമുള്ള പൊലീസുകാരനെ എസ്എപി ക്യാമ്പില്‍ വെച്ച് പൊലീസുകാര്‍ തടഞ്ഞു.