അറുപതാം വയസില്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തി നിര്‍മല
പ്രായമാകുന്നതോടെ വിശ്രമജീവിതത്തെ കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അറുപതാം വയസില്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് നിര്‍മല ജയിംസ് എന്ന റിട്ടയേര്‍ഡ് അധ്യാപിക. നൃത്തത്തിനൊപ്പം എഴുത്തിലും ചിത്രരചനയിലും ടീച്ചര്‍ ഇന്നും സജീവമാണ്.
അറുപതാം വയസില്‍ നൃത്തരംഗത്ത് അരങ്ങേറിയതിന്റെ സന്തോഷത്തിലാണ് നിര്‍മല ടീച്ചര്‍. മികച്ച അധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ച നിര്‍മല ജയിംസിന് റിട്ടയേര്‍ഡ് ജീവിതം പഠനകാലമാണ്. കീബോര്‍ഡും വയലിനും പഠിച്ചപ്പോള്‍ നൃത്തത്തിലും കൈവയ്ക്കാന്‍ തോന്നി. പതിനെട്ടിലധികം പുസ്തകങ്ങളാണ് ടീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നത്. ടീച്ചര്‍ വരച്ച ചിത്രങ്ങളുടെ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. നിര്‍മല ടീച്ചറുടെ വീട് നിറയെ ശില്പങ്ങളാണ്. അവയും ടീച്ചറുടെ സൃഷ്ടി തന്നെ. കുടുംബത്തിന്റെ പിന്തുണയാണ് ഈ പ്രായത്തിലും വിവിധ മേഖലകളില്‍ സജീവമാകാന്‍ ഇവര്‍ക്ക് കരുത്താകുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടുകയെന്ന പതിവ് ശീലത്തെ മാറ്റി ടീച്ചര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ്.