LiveTV

Live

Kerala

ആനക്കാംപൊയിലില്‍ മലവെള്ളപാച്ചിലില്‍ ഒഴുകി വന്നത് പെരുമ്പാമ്പ്..!

ആനക്കാംപൊയിലില്‍ മലവെള്ളപാച്ചിലില്‍ ഒഴുകി വന്നത് പെരുമ്പാമ്പ്..!
Summary
മലവെള്ളപാച്ചിലില്‍ ഒഴുകി വന്ന പെരുമ്പാമ്പിന്റെ കഥ കേട്ടിട്ടില്ലേ. അങ്ങനെ ഒരു പെരുമ്പാമ്പ് ഇന്നലെ ഒഴുകി വന്നു, ആനക്കാംപൊയിലില്‍.

മലവെള്ളപാച്ചിലില്‍ ഒഴുകി വന്ന പെരുമ്പാമ്പിന്റെ കഥ കേട്ടിട്ടില്ലേ. അങ്ങനെ ഒരു പെരുമ്പാമ്പ് ഇന്നലെ ഒഴുകി വന്നു, ആനക്കാംപൊയിലില്‍. മലവെള്ള പാച്ചിലില്‍ പെട്ട് പോയതാണ്. കണ്ട് കഴിഞ്ഞാല്‍ നാട്ടുകാര്‍ വെറുതെ വിടില്ലല്ലോ.. പിന്നെ ആളായി.. ഒച്ചയായി.. ബഹളമായി, മൊത്തത്തില്‍ ജഗപൊക.

ഇഴഞ്ഞിഴഞ്ഞ് തോടിന്റെ വക്ക് വരെ എത്തി. പക്ഷെ നാട്ടുകാര്‍ പണിയൊപ്പിച്ച് വനം വകുപ്പിനെ അറിയിച്ചിട്ട് അവരെത്തുമ്പോള്‍ പെരുമ്പാമ്പ് എങ്ങാനും ഇല്ലങ്കില്‍ വിളിച്ചവന്റെ കാര്യം കട്ടപ്പൊകയാണന്ന് നാട്ടുകാര്‍ക്ക് നന്നായി അറിയാം.