വാഹനത്തിന് സൈഡ് കൊടുത്തില്ല, ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ചു
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎല്‍എ ഗണേഷ്കുമാര് യുവാവിനെ മര്‍ദിച്ചതായി പരാതി. അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണനാണ് മര്‍ദനമേറ്റത്. അനന്തകൃഷ്ണനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരണവീട്ടില്‍ പോയി തിരികെ വരുന്ന സമയത്താണ് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായത്. എംഎല്‍എയുടെ വാഹനം പിറകോട്ട് എടുത്താല്‍ മറ്റ് വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയുമായിരുന്നതായും ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും അനന്തകൃഷ്ണന് പറഞ്ഞു
അനന്തകൃഷ്ണന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മാതാവിനെ എംഎല്‍എ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. അനന്തകൃഷ്ണന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ അഞ്ചല്‍ പോലീസ് എംഎല്‍എക്കെതിരെ കേസെടുത്തിട്ടുണ്ട്.