LiveTV

Live

Kerala

നിയമസഭയില്‍ നക്ഷത്രമെണ്ണി ഒ രാജഗോപാല്‍; വീണ്ടും ചിരിപ്പിക്കുന്ന ചോദ്യം

നിയമസഭയില്‍ നക്ഷത്രമെണ്ണി ഒ രാജഗോപാല്‍; വീണ്ടും ചിരിപ്പിക്കുന്ന ചോദ്യം
Summary
നിയമസഭയിലെ ചോദ്യങ്ങളില്‍ അബദ്ധം പിണഞ്ഞ് അടിക്കടി വാര്‍ത്തയില്‍ ഇടംപിടിക്കുകയാണ് ഒ രാജഗോപാല്‍ എംഎല്‍എ.

നിയമസഭയിലെ ചോദ്യങ്ങളില്‍ അബദ്ധം പിണഞ്ഞ് അടിക്കടി വാര്‍ത്തയില്‍ ഇടംപിടിക്കുകയാണ് ഒ രാജഗോപാല്‍ എംഎല്‍എ. നക്ഷത്രചിഹ്നമിടാത്ത ഉത്തരമില്ലാ ചോദ്യങ്ങള്‍ ചോദിച്ച് സഭയില്‍ വീണ്ടും വീണ്ടും പരിഹാസ്യനാകുകയാണ് ബിജെപി എംഎല്‍എ.

ഇന്ന് രാവിലെയും ഇതുപോലൊരെണ്ണം രാജഗോപാല്‍ ചോദിച്ചു. 'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?' - ഇതായിരുന്നു ചോദ്യം. ഇതിന് ബന്ധപ്പെട്ട വകുപ്പ് നല്‍കിയ മറുപടിയാണ് ചിരിപ്പിക്കുന്നത്. 'ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നേമം നിയോജകമണ്ഡലത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകൾ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാൽ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല' എന്നായിരുന്നു മറുപടി. സ്വന്തം മണ്ഡലത്തേക്കുറിച്ച് ഇനിയും പഠിച്ചിട്ടില്ലെന്നും സാമാന്യ ധാരണ പോലുമില്ലെന്നും വ്യക്തമാക്കുന്നതായി രാജഗോപാലിന്റെ ചോദ്യം.

നിയമസഭയില്‍ നക്ഷത്രമെണ്ണി ഒ രാജഗോപാല്‍; വീണ്ടും ചിരിപ്പിക്കുന്ന ചോദ്യം

കഴിഞ്ഞ ദിവസം നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്‍ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് ചോദിച്ചായിരുന്നു രാജഗോപാല്‍ നക്ഷത്രമെണ്ണിയത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനോടായിരുന്നു രാജഗോപാലിന്റെ ചോദ്യം. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയല്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്.