LiveTV

Live

Kerala

അഞ്ജലിയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം

അഞ്ജലിയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം
Summary
വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തട്ടികൊണ്ട് പോയി മംഗലാപുരത്ത് തടവില്‍ പാര്‍പ്പിച്ച തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി അഞ്ജലിയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ചാവക്കാട് മജിസ്‌ടേറ്റ് കോടതിയാണ് ഗുരുവായൂര്‍ പൊലീസിനോട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ച കുറ്റത്തിന് സ്വന്തം അമ്മയുടെ സഹായത്തോടെ ആര്‍എസ്എസുകാര്‍ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പിച്ച് മര്‍ദ്ദിച്ചെന്ന അഞ്ജലിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ചാവക്കാട് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വധശ്രമം, ഗൂഡാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടികൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഗുരുവായൂര്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്.

അമൃത ആശുപത്രിയിലെ ഡോക്ടര്‍ എന്‍ ദിനേശ് തനിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അമിതമായി ഗുളികകളില്‍ നല്‍കിയെന്നും അഞ്ജലിയുടെ പരാതിയില്‍ പറയുന്നു. മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ ആര്‍എസ്എസുകാര്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് മൊബൈല്‍ വീഡിയോയിലൂടെ തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശത്തെ തുടര്‍ന്നാണ് അഞ്ജലി രക്ഷപെട്ടത്. തുടര്‍ന്ന് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും കര്‍ണാടകയില്‍ കേസുള്ളതിനാല്‍ പരാതി സ്വീകരിക്കാനാവില്ലെന്നായിരുന്നു നിലപാട്.