LiveTV

Live

Kerala

കൊച്ചിയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊച്ചിയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Summary
വെട്ടേറ്റ് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സന്ധ്യ റോഡില്‍ വന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ പുറത്തുവന്നു.

കൊച്ചി ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെയാണ് ഭര്‍ത്താവ് മനോജ് ക്വാട്ടേഴ്സില്‍ കയറി ആക്രമിച്ചത്. മനോജിന്റെ ആക്രമണത്തില്‍ സന്ധ്യയുടെ അമ്മ ശാരദയ്ക്കും പരിക്കേറ്റു. ഇവര്‍ അമൃത ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. വെട്ടേറ്റ് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സന്ധ്യ റോഡില്‍ വന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ പുറത്തുവന്നു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും പിന്നിലെന്നാണ് പൊലീസ് നിഗമനം.