LiveTV

Live

Kerala

ഇസ്ലാമിനെ കുറിച്ച് പഠിക്കാനും വായിക്കാനും ഇതാ ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍

Summary
കിത്താബി എന്ന പേരിലുള്ള ഓണ്‍ലൈന്‍ സ്റ്റോറാണ് ആയിരക്കണക്കിന് ഇസ്ലാമിക പുസ്തകങ്ങൾ വായനക്കാർക്കായി വിരൽ തുമ്പില്‍ എത്തിക്കുന്നത്.

ഇസ്ലാമിനെ കുറിച്ച് പഠിക്കാനും വായിക്കാനും അറിയാനും ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങൾ തേടി ഇനി കടകളിൽ അലയേണ്ട. കിത്താബി എന്ന പേരിലുള്ള ഓണ്‍ലൈന്‍ സ്റ്റോറാണ് ആയിരക്കണക്കിന് ഇസ്ലാമിക പുസ്തകങ്ങൾ വായനക്കാർക്കായി വിരൽ തുമ്പില്‍ എത്തിക്കുന്നത്.

വിവിധ സംഘടനകളില്‍പെട്ട 18 പ്രസാധകരുടെ 3000-ത്തോളം പുസ്തകങ്ങള്‍. കിതാബിയിലൂടെ ഓണ്‍ലൈനില്‍ വാങ്ങാന്‍ പറ്റും.വാങ്ങാന്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ കിത്താബിയില്‍ ഇല്ലെങ്കില്‍ ആവിശ്യപ്പെട്ടാല്‍ അത് എത്തിച്ചും നല്‍കും. ഇന്ത്യയിലേവിടെയും ഹോം ഡെലിവറി സൌകര്യം നല്‍കുന്നുണ്ട്.പണം ഓണ്‍ലൈനിലും അടക്കാം,പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുവരുമ്പോഴും കൊടുക്കാം. മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും അറബിയിലുമുള്ള പുസ്തകങ്ങള്‍ കിതാബി വഴി കിട്ടും. എന്റെ ബുക്ക് ഡോട്ട് കോമിന്റെ റദമാന്‍ സമ്മാനമാണ് കിതാബി ഡോട്ട് കോം.