LiveTV

Live

Kerala

സീറ്റ് വിവാദം: പാര്‍ട്ടിയില്‍ നിന്നുണ്ടായ ആക്രമണം നേരിട്ട് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും

സീറ്റ് വിവാദം: പാര്‍ട്ടിയില്‍ നിന്നുണ്ടായ ആക്രമണം നേരിട്ട് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും
Summary
ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ് മറുപടി പറയേണ്ടതെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.

രാജ്യസഭാ സീറ്റിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായ ആക്രമണം നേരിടാന്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും രംഗത്ത്. ഗൂഢാലോചന ഉണ്ടായിരുന്നോയെന്ന് രമേശ് ചെന്നിത്തലയും ഹസനും പറയട്ടെ എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എകെ ആന്റണി ഇടപെടണമെന്ന് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ തര്‍ക്കം ഉമ്മന്‍ചാണ്ടി വിരുദ്ധ നീക്കമായി മാറുന്നതിനിടെ ആണ് സ്വയം ന്യായീകരിച്ച് ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയത്. ഹൈക്കമാന്‍ഡിന് പരാതി നല്‍കാനുള്ള തീരുമാനം നല്ലതാണ്. പരാതി നല്‍കുന്നതോടെ പിജെ കുര്യന് കാര്യങ്ങള്‍ ബോധ്യമാകും. യുവ എംഎല്‍എമാരെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് അവര്‍ തന്നെയാണ്. ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ് മറുപടി പറയേണ്ടതെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ ആക്രമിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കകളും രംഗത്തുണ്ട്.

ഉമ്മന്‍ ചാണ്ടിയെ ന്യായീകരിക്കാന്‍ ശ്രമിക്കാതെ തന്ത്രപരമായ സമീപനമാണ് ഐ ഗ്രൂപ്പ് സ്വീകരിക്കുന്നത്. ഒരാളെ ലക്ഷ്യമിട്ട് നടത്തിയ ഒതുക്കല്‍ വൈറസ് ബൂമറാങ്ങായി മാറിയതാണ് ഇപ്പോഴത്തെ പ്രശ്‌നം എന്ന് പന്തളം സുധാകരന്‍ ഫേസ്ബുക്കില്‍ എഴുതി. സാമുദായിക ദ്രുവീകരണം തടയാന്‍ ആന്റണി ഇടപെടണമെന്നും പന്തളം ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയതിനെതിരെ ഇന്ന് കൂടുതല്‍ നേതാക്കള്‍ പ്രതികരിച്ചു. നേതൃത്വത്തിനെതിരെ പോഷക സംഘടനകളുടെ ജില്ലാ ഘടകഘടകങ്ങളും രംഗത്തെത്തുന്നുണ്ട്.