LiveTV

Live

Kerala

രാജ്യസഭ സീറ്റ്; രാഹുല്‍ ഗാന്ധി മുകുള്‍ വാസ്നികിനോട് വിശദീകരണം തേടി 

രാജ്യസഭ സീറ്റ്; രാഹുല്‍ ഗാന്ധി മുകുള്‍ വാസ്നികിനോട് വിശദീകരണം തേടി 
Summary
മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി ഉന്നയിച്ചത് ഏത് സാഹചര്യത്തിലാണെന്ന വിശദീകരിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ തുടരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനോട് വിശദീകരണം തേടി. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി ഉന്നയിച്ചത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. കൂടുതല്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയ സാഹചര്യത്തിലാണ് വിശദീകരണം തേടിയത് . ശരിയായ വിവരങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെ ധരിപ്പിക്കുന്നതില്‍ കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക് പരാജയപ്പെട്ടുവെന്നും നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കത്തിലൂടെയും നേരിട്ടും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിരവധി പരാതികളാണ് ഹൈക്കമാന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഒപ്പം സംസ്ഥാനത്തെ പാര്‍ട്ടിക്കകത്ത് പൊട്ടിത്തെറി രൂക്ഷമാവുകയും അണികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തോടെയാണ് രാഹുല്‍ വിശദീകരണം തേടിയത്. ഇത്തരമൊരു അവസ്ഥക്ക് കാരണമെന്തെന്ന് വിശദീകരിക്കണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോട് രാഹുല്‍ ആവശ്യപ്പെട്ടത്. നേതാക്കളുടെ പരാതികളില്‍ മുകുള്‍ വാസ്നിക്കിനെതിരെ രൂക്ഷ വിമര്‍ശമാണുള്ളത്.

സീറ്റ് വിട്ടുകൊടുക്കുന്നത് പൊതുതീരുമാനം എന്നനിലയില്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചപ്പോള്‍ തിരുത്താന്‍ മുകുള്‍ വാസ്നിക്ക് ശ്രമിച്ചില്ലെന്ന് പരാതികളില്‍ പറയുന്നു. വലിയ ദുരന്തം ക്ഷണിച്ച് വരുത്തുന്നതും പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതുമായി നടപടി. രാഷ്ട്രീയ കാര്യ സമിതിയെ നോക്ക് കുത്തിയാക്കി ഏകപക്ഷീയ തീരുമാനമെടുത്തു എന്നും നേതാക്കള്‍ ആരോപിച്ചിരുന്നു.