LiveTV

Live

Kerala

എടത്തല സംഭവത്തില്‍ തീവ്രവാദം ആരോപിച്ച് മുഖ്യമന്ത്രി

എടത്തല സംഭവത്തില്‍ തീവ്രവാദം ആരോപിച്ച് മുഖ്യമന്ത്രി
Summary
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അന്‍വര്‍ സാദത്ത് എംഎല്‍എ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

എടത്തല പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട സംഭവത്തില്‍ തീവ്രവാദബന്ധം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദ ബന്ധമുള്ളവര്‍ പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ടു. പ്രതിപക്ഷത്തുള്ളവരില്‍ ചിലര്‍ തീവ്രവാദികളാണെന്നും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൊലീസ് വീഴ്ചയെ മറച്ചുവെക്കാന്‍ മുഖ്യമന്ത്രി സംഭവത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം പ്രതികരിച്ചു.

പൊലീസിനെ മര്‍ദിച്ച ഉസ്മാനെതിരെ കേസെടുക്കാതെ തിരിച്ചു മര്‍ദ്ദിച്ച പൊലീസ് നടപടി വീഴ്ചയാണെന്ന് സമ്മതിച്ചാണ് മുഖ്യമന്ത്രി തുടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് അവിടെയുണ്ടായ പ്രതിഷേധവും പൊലീസിനെതിരായ അക്രമവും തീവ്രവാദ ബന്ധമുള്ളവരുടെ പങ്കാത്തത്തോടെയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു

മുഖ്യമന്ത്രി സംഭവത്തിന് പുതിയ മാനം നല്‍കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം തീവ്രവാദ ആരോപണം മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വെട്ടിചുരുക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്കെതിരെ തുടര്‍ന്നും പ്രതിഷേധം നടത്തുമന്നും പ്രതിപക്ഷം അറിയിച്ചു.