LiveTV

Live

Kerala

നിപയില്‍ ആശ്വാസം; പനി മാറിയ 2 പേരെ വീട്ടിലേക്ക് വിട്ടേക്കും

നിപയില്‍ ആശ്വാസം; പനി മാറിയ 2 പേരെ വീട്ടിലേക്ക് വിട്ടേക്കും
Summary
നേരത്തെ നിപ വൈറസ് സ്ഥിരീകരിക്കുകയും പിന്നീട് നിപ ബാധയില്ലെന്ന് തെളിയുകയും ചെയ്ത നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും ആരോഗ്യ നില മെച്ചപ്പെട്ടു..

നിപ വൈറസില്ലെന്ന് സ്ഥിരീകരിച്ച രണ്ട് പേരെ വീട്ടിലേക്ക് വിടുന്ന കാര്യം വിദഗ്ധ കമ്മിറ്റിയുടെ അഭിപ്രായം പരിഗണിച്ച് തീരുമാനിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. ഇന്നലെ ലഭിച്ച 9 പരിശോധന റിപ്പോര്‍ട്ടും നെഗറ്റീവാണ്.

9 പേരാണ് നിപ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. 2503 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. നേരത്തെ നിപ വൈറസ് സ്ഥിരീകരിക്കുകയും പിന്നീട് നിപ ബാധയില്ലെന്ന് തെളിയുകയും ചെയ്ത നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും ആരോഗ്യ നില മെച്ചപ്പെട്ടു. നിപ ഇല്ലെങ്കിലും 21 ദിവസം കൂടി നിരീക്ഷണം ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ വിദ്ഗ്ധ കമ്മിറ്റിയുടെ അഭിപ്രായം തേടിമാത്രമാകും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുക.

നിപ വൈറസ് ബാധമൂലം മരിച്ചവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായി നേരിടുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 പേര്‍ അറ്സ്റ്റിലായി.