LiveTV

Live

Kerala

ഗെയില്‍ പൈപ് ലൈന്‍ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി

ഗെയില്‍ പൈപ് ലൈന്‍ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി
Summary
പദ്ധതി നടത്തിപ്പിന് എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പെട്രോനെറ്റ് എം.ഡി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് എംഡി പ്രഭാത് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കിത്തരുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയാതി പ്രഭാത് സിംഗും പറഞ്ഞു.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി വൈകുന്നതിലെ അതൃപ്തി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്ന് കേരള ഹൌസിലെത്തി പദ്ധതിയുടെ നടത്തിപ്പുകാരായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് എംഡി പ്രഭാത് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. കൂടിക്കാഴ്ചയില്‍ പദ്ധതി തടസ്സങ്ങള്‍ നീക്കി മുന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ചുള്ള വിശദ ചര്‍ച്ച നടന്നുവെന്നാണറിയുന്നത്. രണ്ട് വര്‍ഷത്തിനകം എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പണി പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷണം പിണറായി വിജയന്‍ അറിയിച്ചു.

നിലവിലുള്ള തടസ്സങ്ങള്‍ നീക്കി, സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനുള്ള എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി പെട്രോനെറ്റ് എംഡി പ്രഭാത് സിംഗും പറഞ്ഞു. ഗ്യാസ് പൈപ്പ്ലെന്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് വലിയ അളവില്‍ പരിഹാരമുണ്ടാകുമെന്നും, ചിമേനി താപനിലയമടക്കം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.