LiveTV

Live

Kerala

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

 സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു
Summary
പെട്രോളിന് 1 രൂപ 14 പൈസയും ഡീസലിന് 1 രൂപ 12 പൈസയുമാണ് കുറച്ചത്.

സംസ്ഥാനത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് 1 രൂപ 14 പൈസയും ഡീസലിന് 1 രൂപ 12 പൈസയുമാണ് കുറച്ചത്. പെട്രോളിനും ഡീസലിനും ഒരു രൂപ കുറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പെട്രോളിന് 81 രൂപ 44 പൈസയും ഡീസലിന് 74 രൂപ 5 പൈസയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില.