LiveTV

Live

Kerala

ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കല്യാണച്ചെക്കന് തുണയായി കൊച്ചി മെട്രോ

 ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കല്യാണച്ചെക്കന് തുണയായി കൊച്ചി മെട്രോ
Summary
ഡിസംബര്‍ 23നായിരുന്നു രഞ്ജിത്ത് കുമാറിന്റെയും ധന്യയുടെയും വിവാഹം

കൊച്ചിയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. കൊച്ചി കണ്ട ആളുകള്‍ക്ക് അത് അനുഭവവേദ്യമാണ്. കൊച്ചി മെട്രോ വന്നതില്‍ പിന്നെ കുരുക്കിന് ചെറിയൊരു ആശ്വാസമായി. ട്രാഫിക് ബ്ലോക്കിന് പരിഹാരമായത് മാത്രമല്ല, കല്യാണ ദിവസം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ വരന് തുണയായി മാറിയിരിക്കുകയാണ് നമ്മുടെ മെട്രോ. ഡിസംബര്‍ 23നായിരുന്നു രഞ്ജിത്ത് കുമാറിന്റെയും ധന്യയുടെയും വിവാഹം. വിവാഹ മണ്ഡപത്തിലേക്ക് വരന്‍ എത്താന്‍ വൈകിയതോടെയാണ് മെട്രോ രക്ഷയായത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.