LiveTV

Live

Kerala

ഇടത് സ്ഥാനാര്‍ഥി വിജയിച്ചതിലുള്ള അസഹിഷ്ണുതയാണ് താനൂരിലെ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി

ഇടത് സ്ഥാനാര്‍ഥി വിജയിച്ചതിലുള്ള അസഹിഷ്ണുതയാണ് താനൂരിലെ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി
Summary
സമാനതകളില്ലാത്ത പൊലീസ് അക്രമം കാരണം കശ്മീര്‍ പോലെ ജനങ്ങള്‍ പാലായനം ചെയ്യുകയാണെന്ന് ശംസുദ്ദീന്‍ ആരോപിച്ചു. പൊലീസ് സ്ത്രീകളെയും കുട്ടികളെയും മര്‍ദിക്കുന്നു

താനൂരിലെ പൊലീസ് അതിക്രത്തില്‍ രാഷ്ട്രീയമായി പ്രതികരിച്ച് മുഖ്യമന്ത്രി. ഇടത് സ്ഥാനാര്‍ഥി വിജയിച്ചതിലുള്ള അസഹിഷ്ണുതയാണ് താനൂരിലെ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി നിയസഭയില്‍ പറ‍ഞ്ഞു. പൊലീസ് നടപടിയെ ന്യായീകരിക്കുകയും ചെയ്തു. താനൂരിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നറങ്ങിപ്പോയി.

എന്‍ ശംസുദ്ദീന്‍ എം എല്‍ എ ആണ് താനൂരിലെ പൊലീസ് അതിക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമന്നാവശ്യപ്പെട്ടത്. സമാനതകളില്ലാത്ത പൊലീസ് അക്രമം കാരണം കശ്മീര്‍ പോലെ ജനങ്ങള്‍ പാലായനം ചെയ്യുകയാണെന്ന് ശംസുദ്ദീന്‍ ആരോപിച്ചു. പൊലീസ് സ്ത്രീകളെയും കുട്ടികളെയും മര്‍ദിക്കുന്നു. വീടുകളും വാഹനങ്ങളും കത്തിക്കുന്നു ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒരു വിഭാഗത്തിന്‍റെ രാഷ്ട്രീയ അസഹിഷ്ണുതയുട സൃഷ്ടിയാണ് താനൂരി സംഭവങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവിധി പൊലീസ്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് നിക്ഷ്പക്ഷമായി പ്രവര്‍ത്തിച്ചതെന്നും പറഞ്ഞു

താനൂര്‍ സാധാരണഗതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പ്രതിപക്ഷ സഭയില് ‍നിന്നറങ്ങിപോവകുയം ചെയ്തു. ലീഗുകാര്‍ സ്ത്രീകളെ അപമാനിക്കുന്ന പാരന്പര്യമുള്ളവരാണെന്ന താനൂര്‍ എം എല‍് എ വി അബ്ദുറഹ്മാന്‍റ പരാമര്‍ശം പ്രതിപക്ഷ ബഹത്തിനിടയാക്കി