LiveTV

Live

Kerala

നോട്ടുകള്‍ മാറ്റാന്‍ പോസ്റ്റ്ഓഫീസുകളിലെത്തിയവര്‍ക്ക് നിരാശ

നോട്ടുകള്‍ മാറ്റാന്‍ പോസ്റ്റ്ഓഫീസുകളിലെത്തിയവര്‍ക്ക് നിരാശ
Summary
ആശുപത്രി ബില്‍, കോളജ് ഫീസ്, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നോട്ടുകള്‍ മാറ്റി വാങ്ങാനെത്തിയവരാണ് നിരാശരായി മടങ്ങിയത്.

500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പോസ്റ്റ് ഓഫീസുകളില്‍ എത്തിയവര്‍ നിരാശരായാണ് മടങ്ങിയത്. ആശുപത്രി ബില്‍, കോളജ് ഫീസ്, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നോട്ടുകള്‍ മാറ്റി വാങ്ങാനെത്തിയവരാണ് നിരാശരായി മടങ്ങിയത്. എന്നാല്‍ ഇന്ന് പണമിടപാടുകള്‍ നടത്തേണ്ടതില്ലെന്നുള്ള ഉത്തരവ് പോസ്റ്റ് ഓഫീസുകളില്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പോസ്റ്റ് ഓഫീസ് തുറന്നതുമുതല്‍ എല്ലാ പോസ്റ്റ് ഓഫീസുകളിലും 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ വലിയ തിരക്കാണ് കണ്ടത്. വിവിധ ആവശ്യങ്ങള്‍ക്കായി നോട്ടുകള്‍ മാറാനെത്തിയവര്‍. പെട്രോള്‍ പമ്പുകളിലും, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ എന്നിവടങ്ങളില്‍ പോയി മടങ്ങിയവരാണ് പോസ്റ്റ് ഓഫീസില്‍ മാറിലഭിക്കുമെന്ന പ്രതീക്ഷയിലെത്തിയത്. എന്നാല്‍ പോസ്റ്റ് ഓഫീസുകളില്‍ ഇന്ന് നോട്ടുകളുടെ കണക്കെടുപ്പ് മാത്രമാണ് നടത്തുന്നതെന്നും, പണമിടപാടുകള്‍ നടത്തേണ്ടതില്ലെന്നും കാട്ടി പോസ്റ്റ് ഓഫീസുകളില്‍ ഉത്തരവ് ഇന്നെത്തി. നാളെ മുതല്‍ ഡിസംബര്‍ 30 വരെ അസാധുവായ 500, 1000 രൂപ നോട്ടുകള്‍ പോസ്റ്റ് ഓഫീസുകളില്‍ മാറിയെടുക്കാനാകുമെന്നും പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.