LiveTV

Live

Kerala

പാലക്കാട്ടെ സ്കൂളില്‍ 'കുമ്മനടിച്ച' മോഹന്‍ ഭഗവതിനെ ട്രോളി വിടി ബല്‍റാം

പാലക്കാട്ടെ സ്കൂളില്‍ 'കുമ്മനടിച്ച' മോഹന്‍ ഭഗവതിനെ ട്രോളി വിടി ബല്‍റാം
Summary
ആര്‍എസ്എസുകാരെയും പരിഹസിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്

ആര്‍എസ്എസുകാരെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍യുടെ ഫേസ്ബുക്ക് പോസ്റ്റ്. 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട്‌ തൊട്ട ആർഎസ്‌എസുകാർക്ക്‌ പതിനഞ്ചാം വാർഷികാശംസകൾ നേരുന്നതായി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം മോഹന്‍ ഭഗവതിനെയും ട്രോളിയിട്ടുണ്ട് ബല്‍റാം. പാലക്കാട്ടെ സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാഷിസ്റ്റ്‌ വിരുദ്ധരായ സംസ്ഥാന സർക്കാരിനും ബല്‍റാം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

പാലക്കാട്ടെ സ്കൂളില്‍ 'കുമ്മനടിച്ച' മോഹന്‍ ഭഗവതിനെ ട്രോളി വിടി ബല്‍റാം

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ ഭാരതീയർക്കും എഴുപത്തൊന്നാമത്‌ സ്വാതന്ത്ര്യദിനാശംസകൾ. 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട്‌ തൊട്ട ആർഎസ്‌എസുകാർക്ക്‌ പതിനഞ്ചാം വാർഷികാശംസകൾ.

ആ ആർഎസ്‌എസിന്റെ മേധാവിക്ക്‌ പാലക്കാട്ടെ ഗവൺമന്റ്‌ എയ്‌ഡഡ്‌ സ്കൂളിൽ കുമ്മനടിച്ച്‌ കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാഷിസ്റ്റ്‌ വിരുദ്ധരായ സംസ്ഥാന സർക്കാരിനും പ്രത്യേകം ആശംസകൾ.