LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമെന്ന് കരുതുന്നില്ല; ശ്രീനിവാസന്‍ 

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമെന്ന് കരുതുന്നില്ല; ശ്രീനിവാസന്‍ 
Summary
ദിലീപ് ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍. ദിലീപ് ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിലുള്ള, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശ്രീനിവാസ ന്‍ പറഞ്ഞു. കായംകുളം കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കവെയാണ് മാധ്യമപ്രവര്‍ത്തകരോട് ശ്രീനിവാസന്റെ പ്രതികരണം. അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് പ്രസക്തിയൊന്നുമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.