LiveTV

Live

Kerala

പ്രൌഡി ഒട്ടും കുറയാതെ പൊന്നാനി വലിയ ജുമാ മസ്ജിദ്

പ്രൌഡി ഒട്ടും കുറയാതെ പൊന്നാനി വലിയ ജുമാ മസ്ജിദ്
Summary
1591ല്‍ സൈനുദ്ദീന്‍ മഖ്തൂം ഒന്നമനാണ് പൊന്നാനി വലിയ പളളി സ്ഥാപിച്ചത്. ഈജിപ്തില്‍നിന്നും, മക്കയില്‍നിന്നും പഠനം നടത്തിയ ഇദ്ദേഹം പളളികളിലെ ദര്‍സിനെ ശാസ്ത്രീയവല്‍കരിച്ചു

കേരളത്തിലെ ഇസ്ലാമിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പളളിയാണ് പൊന്നാനി വലിയ ജുമാ മസ്ജിദ്. അധിനിവേശ വിരുദ്ധ പോരട്ടത്തിന്റെ ആസ്ഥാനം കൂടിയാണ് വലിയ ജുമ മസ്ജിദ്. 1591ല്‍ സൈനുദ്ദീന്‍ മഖ്തൂം ഒന്നമനാണ് പൊന്നാനി വലിയ പളളി സ്ഥാപിച്ചത്. ഈജിപ്തില്‍നിന്നും, മക്കയില്‍നിന്നും പഠനം നടത്തിയ ഇദ്ദേഹം പളളികളിലെ ദര്‍സിനെ ശാസ്ത്രീയവല്‍കരിച്ചു

പൊന്നാനി വലിയ പളളിയിലെ ഖാസിയായിരുന്ന സൈനുദ്ദീന്‍ മഖ്തൂം ഒന്നാമനും, സാമൂതിരിയും, കുഞ്ഞാലി മരക്കാര്‍ ഒന്നാമനും ഒരുമിച്ചാണ് പോര്‍ച്ചുഗീസുകാരെ നേരിട്ടത്. ഈ പളളിയില്‍ ഇരുന്ന് രചിച്ച പുസ്തകങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു. സാമൂതിരിയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വലിയ ജുമാമസ്ജിദില്‍നിന്നും ജിഹാദിന് ആഹ്വാനം ഉയര്‍ന്നു. ജാതി വ്യവസ്ഥയില്‍ മനം മടുത്ത പലരും ഇസ്ലാമിലേക്ക് കടന്നു വന്നപ്പോള്‍ മത പഠനത്തിനായി എത്തിയത് പൊന്നാനിയിലെ വലിയ ജുമ മസ്ജിദിലാണ്. പ്രാധാന്യമുളള പൊന്നാനി വലിയ ജുമാമസ്ജിദ് അതിന്റെ പഴയ പ്രൌഡിയോടെതന്നെ ഇന്നും നിലനില്‍ക്കുന്നു. വെളിയംകോട് ഉമര്‍ ഖാളി, ആലി മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതര്‍ വലിയപളളി ദര്‍സിലാണ് പഠനം നടത്തിയത്.