LiveTV

Live

Kerala

മീഡിയവണിന് മണപ്പുറം മിന്നലെ പുരസ്കാരം

മീഡിയവണിന് മണപ്പുറം മിന്നലെ പുരസ്കാരം
Summary
മികച്ച വാര്‍ത്താ ഡോക്യുമെന്ററിക്കുള്ള മണപ്പുറം മിന്നലെ അവാര്‍ഡ് മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ലിജോ വര്‍ഗീസിന്

മികച്ച വാര്‍ത്താ ഡോക്യുമെന്ററിക്കുള്ള മണപ്പുറം മിന്നലെ അവാര്‍ഡ് മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ലിജോ വര്‍ഗീസിന്

ട്രൂത്ത് ഇന്‍സൈഡില്‍ സംപ്രേക്ഷണം ചെയ്ത അധിനിവേശത്തിന്റെ കല്‍ക്കരിപ്പാടങ്ങള്‍ എന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ്. തിക്കുറിശ്ശി ഫൌണ്ടേഷന്‍ മാധ്യമ അവാര്‍ഡിനും ഡോക്യുമെന്ററി അര്‍ഹമായിട്ടുണ്ട്. ജാര്‍ഖണ്ഡിലെ കാളിബസ്തി ഗ്രാമവും അവിടുത്തെ ജനതയുടെ ജീവിതവുമാണ് അധിനിവേശത്തിന്റെ കല്‍ക്കരിപ്പാടങ്ങളിലെ പ്രമേയം.

മികച്ച വാര്‍ത്താ റിപ്പോര്‍ട്ട് സമീര്‍ സി (കൈരളി), മികച്ച ക്യാമറാമാന്‍ രാജേഷ് തകഴി (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച വാര്‍ത്താ അവതാരക സ്മൃതി പരുത്തിക്കാട് (മാതൃഭൂമി), അവതാരകന്‍ ഫിജി തോമസ് മനോരമ ന്യൂസ്. മികച്ച നടി ജുവല്‍ മേരി (പത്തേമാരി, നടന്‍ ജയസൂര്യ, മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകന്‍ (ചാര്‍ലി) എന്നിവയാണ് മറ്റ് പുരസ്കാരങ്ങള്‍.