LiveTV

Live

Kerala

കണ്ണൂരില്‍ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കണ്ണൂരില്‍ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
Summary
അപകടത്തിൽ കാർ കത്തി നശിച്ചു.

കണ്ണൂർ പയ്യാവൂർ ചതുരമ്പുഴയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. ചന്ദനക്കാംപാറ സ്വദേശികളായ റിജിൽ ജോണി, അനൂപ് ജോയി എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വിദ്യാർഥികളായ നാല് പേർ ഒരുമിച്ച് ചന്ദനക്കാം പാറയിൽ നിന്ന് പൈസക്കരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ചന്ദനക്കാം പാറ സ്വദേശികളായ റിജിൽ ജോണി, അനൂപ് ജോയി എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന സിൽജോ രാജുവിനെയും അഖിൽ തോമസിനേയും ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് രണ്ടായി പിളർന്നു. പിറക് വശം തോട്ടിലേക്ക് തെറിച്ച് വീണ് പൂർണമായും കത്തി നശിച്ചു. ഇതിനുള്ളിൽ കുടുങ്ങിയ അനൂപിനെ ഫയർഫോഴ്സും പോലീസും ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. കാറിന്റെ മുൻഭാഗം വൈദ്യുതി തൂണിലിടിച്ച് പൂർണമായും തകർന്നു.