LiveTV

Live

Kerala

കൊല്ലം ചവറയില്‍ സഹോദരങ്ങള്‍ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം

കൊല്ലം ചവറയില്‍ സഹോദരങ്ങള്‍ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം
Summary
ചട്ടുകം കൊണ്ട് നടുവിനും ചന്തിക്കും പൊള്ളലേല്‍പ്പിച്ചു; നഖം ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കി

കൊല്ലം ചവറയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. രണ്ടാനച്ഛന്‍ ശശികുമാര്‍ ചട്ടുകം കൊണ്ട് പൊള്ളിച്ചും നഖംകൊണ്ട് മുറിവേല്‍പ്പിച്ചും കുട്ടികളെ പീഡിപ്പിച്ചു. രണ്ടാനച്ഛന്റെ ചൂണ്ട ഉപയോഗിച്ചതിനും ദുശ്ശകുനം ആരോപിച്ചുമാണ് കുട്ടികളെ മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്. നാട്ടുകാരുടെ പരാതിയില്‍ ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബിന്ദുവിന്റെ മക്കളായ അനുവിനും മനുവിനുമാണ് രണ്ടാനച്ഛന്‍ ശശികുമാറിന്റെ ക്രൂരപീഡനത്തിനിരയാകേണ്ടി വന്നത്. നടുവിന് ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗത്തും മുഖത്തും നഖം കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്യൂഷന്‍ ക്ലാസിലെത്തിയ മനുവിന് ഇരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് ക്രൂരമായ പീഡനത്തെക്കുറിച്ച് അറിയുന്നത്. ഈ വീട്ടിൽ മുഴുവൻ ജോലികളും ചെയ്യുന്നത് മർദ്ദനമേറ്റ കുട്ടികളാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പരാതിയില്‍ ശശികുമാറിനെതിരെ ബാലപീഡന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികളെ കൊല്ലത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്