LiveTV

Live

Kerala

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍
Summary
നിപ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയില്‍ ഒരു വീട്ടില്‍ താമസിക്കുന്നത് ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ്

കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലെന്ന് റിപ്പോര്‍ട്ട്. നിപ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയില്‍ ഒരു വീട്ടില്‍ താമസിക്കുന്നത് ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ്. കായക്കൊടി പഞ്ചായത്തിലെ തളീക്കരയിൽ സമാന സാഹചര്യത്തില്‍ തൊഴിലാളികളെ താമസിപ്പിച്ചിരുന്ന അഞ്ച് കെട്ടിടങ്ങൾ കഴിഞ്ഞ ദിവസം അടച്ചുപൂട്ടി ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു.

പാലാഴിയിലെ വീട്ടില്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ഒരു തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. 54 ഇതര സംസ്ഥാന തൊഴിലാളികൾക്ക് മന്ത് രോഗം സ്ഥിരീകരിച്ച കായക്കൊടി പഞ്ചായത്തിലെ അഞ്ച് കെട്ടിടങ്ങൾ അടച്ച് പൂട്ടി ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കായക്കൊടി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലാളികളെ കുത്തിനിറച്ച് പാർപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

അതേസമയം സമാന സാഹചര്യങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിക്കുന്ന ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയില്‍ ആവശ്യമായ നടപടികളെടുക്കാന്‍ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പോ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.