LiveTV

Live

Kerala

വയനാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു

വയനാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു
Summary
വടക്കനാട് മേഖലയില്‍ ശല്യക്കാരനായ കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. 

വയനാട് ജില്ലയില്‍ നാളെ യുഡിഎഫും ബിജെപിയും നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

ബത്തേരിക്ക് സമീപം വടക്കനാടിനെ വിറപ്പിക്കുന്ന കൊമ്പനാനയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് ദിവസമായി പ്രദേശവാസികള്‍ നിരാഹാരസമരം നടത്തുന്നുണ്ട്. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

വടക്കനാട് മേഖലയില്‍ ശല്യക്കാരനായ കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.