LiveTV

Live

Kerala

പിണറായി വിജയനെതിരെ ഫേസ്‍ബുക്കില്‍ ഭീഷണി

പിണറായി വിജയനെതിരെ ഫേസ്‍ബുക്കില്‍ ഭീഷണി
Summary
സംഭവം വിവാദമായതോടെ അജില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‍ബുക്കില്‍ ഭീഷണി പോസ്റ്റ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ അജില്‍ കെ സോമനാണ് ഫേസ്‍ബുക്കില്‍ ഭീഷണി പോസ്റ്റിട്ടത്. ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുനീങ്ങിയ നീ ഒരുതുള്ളി വെള്ളത്തിന് കേഴുന്ന അവസ്ഥയുണ്ടാക്കുമെന്നാണ് പോസ്റ്റ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്കും എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിനും സിപിഎം കോതമംഗലം ഏരിയാ സെക്രട്ടറി ആര്‍ അനിൽ കുമാർ പരാതി നൽകി. സംഭവം വിവാദമായതോടെ അജില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.