LiveTV

Live

Kerala

വരാപ്പുഴ കസ്റ്റഡി കൊല: എസ്‌ഐ ദീപകിന് ജാമ്യം

വരാപ്പുഴ കസ്റ്റഡി കൊല: എസ്‌ഐ ദീപകിന് ജാമ്യം
Summary
ഏപ്രില്‍ 24 മുതല്‍ ഹരജിക്കാരന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. എസ്പി അടക്കം മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തന്നെ ബലിയാടാക്കുകയാണെന്നുമായിരുന്നു എസ്‌ഐയുടെ വാദം

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിലെ പ്രതിയായ എസ്‌ഐ ദീപക്കിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. എസ്പി അടക്കമുള്ളവരെ രക്ഷിക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ദീപകിന്റെ വാദം.

ശ്രീജിത്തിനെ മര്‍ദിച്ചതിലും മരണത്തിലും തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി കേസിലെ നാലാം പ്രതിയായ ദീപക് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഏപ്രില്‍ 24 മുതല്‍ ഹരജിക്കാരന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. എസ്പി അടക്കം മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തന്നെ ബലിയാടാക്കുകയാണെന്നുമായിരുന്നു എസ്‌ഐയുടെ വാദം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ശ്രീജിത്ത് നല്‍കിയ മൊഴിയില്‍ എസ്‌ഐ ദീപക് മര്‍ദിച്ചതായി പറയുന്നുണ്ടായിരുന്നില്ല, പോലീസ് ഉദ്യോഗസ്ഥന്‍ ആയതിനാല്‍ ഒളിവില്‍ പോകാന്‍ ഇടയില്ല തുടങ്ങിയ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും നല്‍ണം.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.