LiveTV

Live

Kerala

നിപ വൈറസ് പകര്‍ന്നത് ഒരേ ഉറവിടത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രി

നിപ വൈറസ് പകര്‍ന്നത് ഒരേ ഉറവിടത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രി
Summary
നിപ വൈറസ് ബാധിത മേഖലകളില്‍ 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ആറ് പേര്‍ കൂടി ഇന്ന് ചികിത്സ തേടിയെത്തി. നിപ വൈറസ് പകര്‍ന്നത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.

ഇന്നലെ 12 പേരാണ് നിപ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആറ് പേര്‍ രോഗലക്ഷണങ്ങളുമായി ഇന്ന് ആശുപത്രിയിലെത്തി. ഇവരുടെ രക്തസാമ്പിളുകളും പരിശോധനക്കയക്കും. നിപ വൈറസ് ബാധിത മേഖലകളില്‍ 175 പേര്‍ നിരീക്ഷണത്തിലാണ്. ഇവരോട് സൂക്ഷ്മത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ നിയന്ത്രണം ആവശ്യമാണെണ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

നിലവില്‍ 15 പേരാണ് നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തേടിയത്. നിപ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.