LiveTV

Live

Kerala

ഇന്ധന വിലയില്‍ ഇന്നും വര്‍ധന 

ഇന്ധന വിലയില്‍ ഇന്നും വര്‍ധന 
Summary
പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്.

രാജ്യത്ത് ഇന്ധനവില കടിഞ്ഞാണില്ലാതെ കുതിക്കുന്നു. പെട്രോളിന് 82 രൂപ 30 പൈസയും ഡീസലിന് 74 രൂപ 93 പൈസയുമാണ് ഇന്നത്തെ വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ പതിനാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്.

റെക്കോഡുകള്‍ ഭേദിച്ചാണ് രാജ്യത്ത് ഇന്ധനവില അനുദിനം കുതിച്ചുകയറുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് കൃത്യം 20 ദിവസം വില മാറ്റമുണ്ടാകാതെ നിന്നു. തെരഞ്ഞെടുപ്പിന് ശേഷം 14ാം തിയതി മുതല്‍ വില വീണ്ടും കുതിച്ചു തുടങ്ങി. മെയ് 13ന് പെട്രോളിന് 79 രൂപ 61 പൈസയായിരുന്നു വില. 14 ദിവസങ്ങള്‍ക്കിപ്പുറം 3 രൂപ 69 പൈസയുടെ വര്‍ധനവ്. ക്രൂഡോയില്‍ വില വര്‍ധനയുടെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള.

ഇന്ധനവില വര്‍ധനക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുമോയെന്നാണ് ജനങ്ങളുടെ ആശങ്ക. വില കുറക്കുന്നതിന് എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യത്തിലും തീരുമാനമുണ്ടായില്ല. കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗവും ഇന്ധനവില ചര്‍ച്ച ചെയ്യാതെ പിരിഞ്ഞു. അധികനികുതി വേണ്ടെന്നു വെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞുവെങ്കിലും ഇത് എന്ന് നടപ്പിലാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.