LiveTV

Live

Kerala

ചെങ്ങന്നൂരില്‍ അടിയൊഴുക്കുകളില്‍ കണ്ണുംനട്ട് മുന്നണികള്‍‍

ചെങ്ങന്നൂരില്‍ അടിയൊഴുക്കുകളില്‍ കണ്ണുംനട്ട് മുന്നണികള്‍‍
Summary
ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകും എന്നാണ് അവസാന നിമിഷം സിപിഎം പറയുന്നത്.

ചെങ്ങന്നൂരില്‍ പ്രചാരണം അവസാനിക്കാനിരിക്കെ അടിയൊഴുക്കുകളില്‍ കണ്ണുംനട്ടാണ് മുന്നണികളുടെ നീക്കം. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകും എന്നാണ് അവസാന നിമിഷം സിപിഎം പറയുന്നത്. തങ്ങള്‍ക്ക് അനുകൂലമായ ഘടകങ്ങളെ ഉറപ്പിച്ച് നിര്‍ത്താനുള്ള നീക്കത്തിലാണ് യുഡിഎഫ്. ബിജെപിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിശ്ചയിച്ച നടപടിയെ പ്രചാരണ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ശ്രീധരന്‍പിള്ളക്ക് നല്‍കാനിരുന്ന ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ അടിച്ചെടുത്തെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമോയെന്ന കാര്യത്തില്‍ ഇടത് മുന്നണിയില്‍ അഭിപ്രായ വ്യത്യാസം ഉയരുന്നതിനും അവസാന മണിക്കൂര്‍ സാക്ഷ്യം വഹിച്ചു.

തങ്ങളുടെ സര്‍ക്കാരിന്റെ കാലത്തെ വികസന നേട്ടങ്ങള്‍ എല്‍ഡിഎഫിന്‍റേതായി ഉയര്‍ത്തി കാണിക്കുന്നുവെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. അവസാന ഘട്ടത്തിലെ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് മുന്നണികളുടെ പ്രചാരണം നിയന്ത്രിക്കുന്ന നേതാക്കളുടെ ശ്രമം.