LiveTV

Live

Kerala

ആര്‍എസ്എസ് ബന്ധം ആര്‍ക്ക്? ചെങ്ങന്നൂരില്‍ പരസ്പരം ആരോപിച്ച് ഇടത് വലത് മുന്നണികള്‍

ആര്‍എസ്എസ് ബന്ധം ആര്‍ക്ക്? ചെങ്ങന്നൂരില്‍ പരസ്പരം ആരോപിച്ച് ഇടത് വലത് മുന്നണികള്‍
Summary
ചെങ്ങന്നൂര്‍ പോരിലെ പുതിയ ആയുധം ആര്‍ക്കാണ് ബിജെപി-ആര്‍എസ്എസ് ബന്ധമെന്നതാണ്.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് നീങ്ങിയതോടെ ആര്‍‌എസ്എസ്-ബിജെപി വോട്ട് വാങ്ങാന്‍ നീക്കം നടത്തുന്നതായി പരസ്പരം ആരോപിച്ച് ഇടത്-വലത് മുന്നണികളുടെ പ്രചാരണം. ചെങ്ങന്നൂരില്‍ കോ-ലീ-ബി സഖ്യം നിലനില്‍ക്കുന്നു വെന്നാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ചുക്കാന്‍ പിടിക്കുന്ന ഇടത് പ്രചാരണം. സിപിഎം നേതാക്കള്‍ ബിജെപിയുടെ പിആര്‍ ഒ ആയി മാറിയിരിക്കുന്നതായി യുഡിഎഫും തിരിച്ചടിച്ചു. ചെങ്ങന്നൂര്‍ പോരിലെ പുതിയ ആയുധം ആര്‍ക്കാണ് ബിജെപി-ആര്‍എസ്എസ് ബന്ധമെന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആര്‍എസ്എസ്-ബിജെപി വോട്ട് വാങ്ങാന്‍ യുഡിഎഫ് തീരുമാനിച്ചതായുള്ള എല്‍ഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്ത് എത്തി. പിന്നാലെ വിജയകുമാറിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്ന കൊടിയേരി അയ്യപ്പദര്‍ശനത്തിന് എത്തുന്നവരെയെല്ലാം വര്‍ഗീയ വാദിയാക്കുമോയെന്ന ചോദ്യവുമായി കെപിസിസി പ്രസിഡന്റ് എം.എം ഹസനും എത്തി. താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു കൊടിയേരിയുടെ മറുപടി. എല്‍ഡിഎഫ് പ്രചാരണം ന്യൂനപക്ഷ വോട്ടുകള്‍ ഏകീകകരിക്കാനുള്ള നീക്കമാണെന്ന വിലയിരുത്തലിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.