LiveTV

Live

Kerala

കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന മൂന്ന് പേര്‍ക്കും നിപ ഇല്ല

കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന മൂന്ന് പേര്‍ക്കും നിപ ഇല്ല
Summary
നിപ ലക്ഷണങ്ങളോടെ കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായ മൂന്ന് പേര്‍ക്കും നിപ അല്ലെന്ന് സ്ഥിരീകരിച്ചു.

നിപ ലക്ഷണങ്ങളോടെ കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും നിപ അല്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഡിഎംഒ അറിയിച്ചു. എറണാകുളത്തും നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

അതിനിടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിപ ലക്ഷണത്തോടെ ഒരാളെ പ്രവേശിപ്പിച്ചു. ആകെ 23 പേരാണ് സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്.