LiveTV

Live

Kerala

ബിജെപി പ്രവര്‍ത്തകരുടെ കൊല; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി

ബിജെപി പ്രവര്‍ത്തകരുടെ കൊല; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി
Summary
ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ വിധി.

പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തുണ്ടായ എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ വിധി.

തലശേരി ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഇത്തരത്തിൽ അന്വേഷണം നടന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍ ഹരജിയിൽ പൊതുതാല്‍പര്യമില്ലെന്നും രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പോലും ആക്ഷേപമില്ല. സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പരാതിക്കാരുടെ കൈയ്യിൽ മതിയായ രേഖകളില്ലെന്നു കോടതി കണ്ടെത്തി. ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണ്. അപൂര്‍വമായ കേസുകളിലാണ് അന്വേഷണം സിബിഐക്ക് വിടുന്നതെന്നും എല്ലാ കേസുകളും സിബിഐക്ക് വിടുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.