LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി

സംസ്ഥാനത്ത് ഇന്നും ഇന്ധനവില  കൂടി
Summary
പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയും വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 73 രൂപ 61 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നത്തെ വില. ലിറ്ററിന് 30 പൈസ വീതമാണ് ദിവസേന വര്‍ധിക്കുന്നത്.

പെട്രോളിനും ഡീസലിനും യഥാക്രമം 34 പൈസയും 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 34ഉം 28ഉം പൈസ വീതം ഇന്നലെ വര്‍ധിച്ചിരുന്നു. കൊച്ചിയില്‍ പെട്രോളിന് 79.44 പൈസയും ഡീസലിന് 72.43 പൈസയും, കോഴിക്കോട് 79.62 ഉം, 72.63 പൈസയുമാണ് പെട്രോളിന്റെയും ഡീസലിന്റെയും ഇന്നത്തെ വില. ദിവസേന ഏകദേശം 30 പൈസ വീതമാണ് ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധന. ദിവസേനയുണ്ടാകുന്ന വര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയേയും ബാധിക്കുമോയെന്നാണ് ജനങ്ങളുടെ ആശങ്ക.

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. നികുതിയില്‍ മാറ്റം വരുത്തി ഇന്ധനവില കുറക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും തയ്യാറാകുന്നില്ല. അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധനക്ക് കാരണം. വരുംദിവസങ്ങളിലും വിലവര്‍ധന ഉണ്ടായേക്കുമെന്നാണ് സൂചന.