LiveTV

Live

Kerala

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതയുമായി ജില്ലാ ഭരണകൂടം

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതയുമായി ജില്ലാ ഭരണകൂടം
Summary
മണ്ഡലത്തിലേക്ക് കള്ളപ്പണം, ആയുധങ്ങള്‍ അടക്കമുള്ളവ കടത്തുന്നത് തടയുന്നതിന് നിരീക്ഷക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംഘത്തിന്റെ പരിശോധനയില്‍ ഇതുവരെ..

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതയുമായി ജില്ലാ ഭരണകൂടം. മണ്ഡലത്തിലേക്ക് കള്ളപ്പണം, ആയുധങ്ങള്‍ അടക്കമുള്ളവ കടത്തുന്നത് തടയുന്നതിന് നിരീക്ഷക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംഘത്തിന്റെ പരിശോധനയില്‍ ഇതുവരെ കാര്യമായതൊന്നും കണ്ടെത്താനായിട്ടില്ല.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി പണം, ആയുധം, മദ്യം, കൃത്രിമ രേഖകള്‍ അടക്കമുള്ളവ മണ്ഡലത്തിലേക്ക് കടത്തുന്നത് തടയുന്നതിനാണ് നീരീക്ഷണ സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ കീഴിലുള്ള സംഘത്തില്‍ എസ് ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനും പൊലീസ് സേനാംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിക്കും. ഇത്തരത്തിലുള്ള 21 സംഘങ്ങളെയാണ് മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

വാഹന പരിശോധനയാണ് സംഘം പ്രധാനമായും നടത്തുന്നത്. സംശയാസ്പദമായി കണ്ടെത്തുന്ന ഏത് സ്ഥലവും സ്ഥാപനവും പരിശോധിക്കുന്നതിനും സംഘത്തിന് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം പരിശോധനകള്‍ ആരംഭിച്ചെങ്കിലും ഇതുവരെ കാര്യമായതൊന്നും കണ്ടെത്താനായിട്ടില്ല.