LiveTV

Live

Kerala

കോഴിക്കോട് പനി പടര്‍ത്തുന്ന വൈറസ് ഏതെന്ന് സ്ഥിരീകരിക്കാനാവാതെ ആരോഗ്യവകുപ്പ്

കോഴിക്കോട് പനി പടര്‍ത്തുന്ന വൈറസ് ഏതെന്ന് സ്ഥിരീകരിക്കാനാവാതെ ആരോഗ്യവകുപ്പ്
Summary
കോഴിക്കോട് പന്തിരിക്കരയില്‍ മൂന്ന്പേര്‍ മരിക്കാന്‍ ഇടയായത് വൈറല്‍ എന്‍സഫലൈറ്റിസ് വിത്ത് മയോക്കാ ഡൈറ്റിസ് എന്ന രോഗം മൂലമാണെന്ന് ആരോഗ്യവകുപ്പ്.

കോഴിക്കോട് പന്തിരിക്കരയില്‍ മൂന്ന്പേര്‍ മരിക്കാന്‍ ഇടയായത് വൈറല്‍ എന്‍സഫലൈറ്റിസ് വിത്ത് മയോക്കാ ഡൈറ്റിസ് എന്ന രോഗം മൂലമാണെന്ന് ആരോഗ്യവകുപ്പ്. എന്നാല്‍ വൈറസ് ഏതെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകുന്നവര്‍ക്കാണ് രോഗം പടരുന്നത്. അതിനാല്‍ രോഗികളുമായി അടുത്ത് ഇടപഴകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണ്. രോഗികളുമായി അടുത്ത് ഇടപെടുന്ന ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മാസ്ക്ക് ധരിക്കണം. പക്ഷി മൃഗാദികള്‍ ഭക്ഷിച്ച പഴങ്ങളും മറ്റും കഴിക്കരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലം വന്നാല്‍ മാത്രമെ ഏത് വൈറസാണ് രോഗം പടര്‍ത്തുന്നതെന്ന് അറിയാന്‍ കഴിയൂ. ചികിത്സയിലായിരുന്ന മറിയം ഉച്ചയോടെയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ ചികിത്സയിലുണ്ടായിരുന്ന മൂസ, ആത്തിഫ എന്നിവരെ കൂടാതെ ഇവരെ ചികിത്സിച്ച നഴ്സും, അടുത്ത് ഇടപഴകിയ മറ്റൊരു വ്യക്തിയും ചികിത്സയിലാണ്.