LiveTV

Live

Kerala

തിയറ്റര്‍ പീഡനക്കേസില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്

തിയറ്റര്‍ പീഡനക്കേസില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്
Summary
പരാതി അപ്പോള്‍ തന്നെ പരിഗണിക്കാന്‍ എസ് ഐ തയ്യാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയുള്ള കാര്യം മേലുദ്യോഗസ്ഥരെയും അറിയിച്ചില്ല

തിയറ്റര്‍ പീഡന കേസില്‍ ചങ്ങരംകുളം എസ്‌ഐ കെജി ബേബിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മലപ്പുറം എസ്പി യുടെ റിപ്പോര്‍ട്ട്. പരാതി അശ്രദ്ധമായാണ് എസ്‌ഐ കൈകാര്യം ചെയ്തതെന്നു എസ്പി ഡിജിപിക്ക് നല്‍കിയ റിപോര്‍ടില്‍ പറയുന്നു.

കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ട മന്ത്രി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ക്യാംപ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ മാസം 18നാണ് എടപ്പാളിലെ തിയറ്ററില്‍ ഒമ്പതു വയസ്സുകാരി പീഡനത്തിന് ഇരയായത്. ഇരുപത്തിയാറാം തിയതി സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം എസ്‌ഐക്ക് ചൈല്‍ഡ് ലൈന്‍ പരാതി നല്‍കി.

പരാതി അപ്പോള്‍ തന്നെ പരിഗണിക്കാന്‍ എസ് ഐ തയ്യാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയുള്ള കാര്യം മേലുദ്യോഗസ്ഥരെയും അറിയിച്ചില്ല. ഇതിനിടെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എസ്‌ഐ ഡല്‍ഹിയിലും പോയി. എസ്‌ഐ കെ.ജി ബേബിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.

കേസ് ഒതുക്കാന്‍ ഇടപെട്ടെന്ന് ആരോപിച്ച് മന്ത്രി കെ.ടി ജലീലിന്റെ പൊന്നാനിയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി.