LiveTV

Live

Kerala

രാമനാട്ടുകര വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

രാമനാട്ടുകര വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
Summary
താനൂര്‍ നീരടത്തൂര്‍ മടത്തില്‍ പറമ്പില്‍ സൈനുദ്ധീന്‍, നഫീസ, സൈനബ, യഹൂട്ടി എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്

മലപ്പുറം രാമനാട്ടുകരയില്‍ വാഹനപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. താനൂര്‍ മീനടത്തൂര്‍ മടത്തില്‍ പറമ്പില്‍ സൈനുദ്ധീന്‍, നഫീസ, സൈനബ, യഹൂട്ടി എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. താനൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

ഉച്ചയോട് കൂടെയായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിതവേഗതയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്. സൈനുദ്ധീന്‍ അപകടം നടന്നയുടന്‍ തന്നെ മരിച്ചു. മറ്റുള്ളവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ശേഷമായിരുന്നു മരിച്ചത്.